CrimeKeralaLatest NewsLocal news

മൂന്നാറിൽ രണ്ട് സ്കൂൾ വിദ്യാർഥിനികൾ പീഡനത്തിനിരയായതായി പരാതി:സംഭവത്തിൽ മൂന്നാർ പൊലീസ് അന്വേഷണം ഊർജിതമാക്കി.

മൂന്നാർ : മൂന്നാറിൽ രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചുവെന്ന് പരാതി. സോഷ്യൽ മീഡിയ വഴിയുള്ള പരിചയമാണ് സംഭവത്തിന് ഇടയാക്കിയത്. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന രണ്ട് വിദ്യാർഥിനികൾ തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനായി ടൗണിലേക്ക് വരുന്നതിനിടെയാണ് സംഭവം. മൂന്നാറിലെ ഒരു ലോഡ്ജിൽ താമസിച്ചിരുന്ന രണ്ട് യുവാക്കൾ കുട്ടികളെ വിളിച്ചുവരുത്തി മുറിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴിയുള്ള മുൻപരിചയമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

രണ്ട് ദിവസമായി വിദ്യാർഥിനികൾ ക്ലാസിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തറിയുന്നത്. ബുധനാഴ്ച സ്കൂളിലെത്തിയ കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച സ്കൂൾ അധികൃതർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കേസെടുത്ത് പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!