
അധ്യാപക നിയമനം
തൊടുപുഴ ഡയറ്റ് ലാബ് യു.പി സ്കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ സ്ഥലംമാറ്റം മുഖേന ഉണ്ടായിട്ടുളള മൂന്ന് താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്ക്കാ ലികമായി അധ്യാപകനെ/അധ്യാപികയെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച ജൂണ്‍ 22 ന് തൊടുപുഴയിലുളള ഇടുക്കി ഡയറ്റ് കാര്യാലയത്തില്‍ നടക്കും.
താല്പര്യമുളള നിര്‍ദ്ദിഷ്ട യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അന്നേദിവസം രാവിലെ 10.30 മണിക്ക് ഹാജരാകണം
……
ടെക്നിക്കല്‍ ട്രേഡ് നിയമനം
ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള താല്കാലിക ടെക്നിക്കല്‍ ട്രേഡ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ -ഗ്രേഡ് -2 ഫിറ്റിങ്ങ്, ട്രേഡ്സ്മാന്-കാര്‍പെന്‍ട്രി, ട്രേഡ്സ്മാന്- പ്ലംബിംങ്ങ്, ട്രേഡ്സ്മാന്- ഹൈഡ്രോളികസ്, ട്രേഡ്സ്മാന്-ഫൌണ്ട്രി,ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2,ട്രേഡ്സ്മാന്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍, ട്രേഡ്സ്മാന്,എന്നീ വകുപ്പിലെ ഒഴിവുകളുടെ അഭിമുഖം ജൂണ്‍ 22 തിങ്കള്‍ രാവിലെ 10 മണിക്കും, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ -ഗ്രേഡ് 2, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ്സ്മാന് എന്നീ വകുപ്പിലെ ഒഴിവുകളുടെ അഭിമുഖം ജൂണ്‍ 23 ചൊവ്വ രാവിലെ 10 മണിക്കും നടക്കും.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ഫിക്കറ്റു കളുടെ അസ്സലും സഹിതം അന്നേ ദിവസം കോളജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862233250
ഇമെയില്‍: www.gecidukki.ac.in
…..
കൗണ്‍സിലര്‍ നിയമനം
ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, വിവിധ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവരൂപീകരണം, പഠനശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിംഗ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും 2026-27 അധ്യയനവര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നതിന് തൊടുപുഴയില്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസില്‍ ജൂണ്‍ 30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
എം.എ.സൈക്കോളജി/എം.എസ്.ഡബ്യൂ(സ്റ്റുഡന്റ് കൗണ്‍സലിംഗ് പരിശീലനം നേടിയവരാകണം) തുടങ്ങിയവയാണ് യോഗ്യതകള്‍. കേരളത്തിന് പുറത്തുളള സര്‍വകലാശാലകളില്‍ നിന്നും യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. താല്പര്യമുളളവര് ജൂണ്‍ 30 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862222399
ഇമെയില്‍:itdpidukki@gmail.com
….
താല്കാലിക അധ്യാപകന്, ടെക്നിക്കല്‍ ട്രേഡ് തസ്തികകളിലേക്ക് നിയമനം
ഇടുക്കി സര്‍ക്കാര്‍എഞ്ചിനീയറിംഗ് കോളേജില്‍ 2026-2027 അധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള താല്കാലിക അധ്യാപക തസ്തികയിലേക്കും ടെക്നിക്കല്‍ ട്രേഡ് തസ്തികയിലേക്കും അഭിമുഖം നടത്തുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ,ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് എന്നീ വകുപ്പിലെ ഒഴിവുകളുടെ അഭിമുഖം ജൂണ്‍ 22 തിങ്കളാഴ്ച രാവിലെ 10.00 മണിക്കും, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് എന്നീ വകുപ്പിലെ ഒഴിവുകളുടെ അഭിമുഖം ജൂണ്‍ 23 ചൊവ്വാഴ്ച രാവിലെ 10.00 മണിക്കും നടക്കും.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ഫിക്കറ്റുകളുടെ അസ്സലും സഹിതം അന്നേ ദിവസം കോളജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862233250. ഇമെയില്‍: www.gecidukki.ac.in
….
ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവ്
ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ 2026-2027 അധ്യയന വര്‍ഷത്തില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സിവില്‍ എഞ്ചിനീയറിംഗ് എന്നീ വിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരം യോഗ്യത ഉള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മുന്‍ പരിചയം അഭികാമ്യം.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം ജൂണ്‍ 22 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോളജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം. കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ വിഭാഗത്തിലെ അഭിമുഖം ജൂണ്‍ 23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862233250. ഇമെയില്‍:www.gecidukki.ac.in



