
സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് പവന് 1500 രൂപയില്‍ അധികും കുറഞ്ഞു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 190 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നലത്തെ വിലയായ 13,565 രൂപയിൽ നിന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,375 രൂപയായി താഴ്ന്നു. ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 1,520 രൂപയുടെ കുറവാണ് ഇന്ന് വിപണിയിലുണ്ടായത്. ഇതോടെ പവന്‍ വില 1,07,000 രൂപയിലേക്ക് എത്തി. സാധാരണക്കാർക്കും സ്വർണാഭരണ പ്രേമികള്‍ക്കും വലിയ ആശ്വാസമാണ് ഈ വിലക്കുറവ് സമ്മാനിക്കുന്നത്.
വിവിധ കാരറ്റുകളിലുള്ള സ്വർണത്തിന്റെ വിലയിലും ഈ ഇടിവ് പ്രകടമാണ്. ഏറ്റവും ഉയർന്ന ശുദ്ധിയുള്ള 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 207 രൂപ കുറഞ്ഞ് 14,591 രൂപയിലെത്തി. ഇന്നലെ വില 14,798 രൂപയായിരുന്നു. കൂടാതെ, 18 കാരറ്റ് സ്വർണവിലയിലും വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഗ്രാമിന് 155 രൂപ കുറഞ്ഞ് 10,944 രൂപയായി. രാജ്യാന്തര വിപണിയിലെ വിലവ്യതിയാനങ്ങളും ആഗോള സാമ്പത്തിക ഘടകങ്ങളുമാണ് ആഭ്യന്തര വിപണിയിലും ഇത്തരമൊരു വിലക്കുറവിന് കാരണമായത്



