KeralaLatest NewsLocal news

പി എം ശ്രീ പദ്ധതിയിൽ നിന്നും യുഡിഎഫ് സർക്കാർ പിന്മാറുക: സിപിഐ അടിമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

അടിമാലി : കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്ന കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും യുഡിഎഫ് സർക്കാർ പിന്മാറുക എന്ന ആവശ്യപ്പെട്ടാണ് സിപിഐ അടിമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. അടിമാലി എംപ്ലോയ്മെന്റ് ഓഫീസിലേക്ക് നടന്ന മാർച്ച് സിപിഐ സംസ്ഥാന കൗൺസിൽ അംഗം ജയ മധു ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ മുഴുവൻ സിപിഐ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും കേന്ദ്രസർക്കാർ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് അടിമാലിയിലും പ്രതിഷേധ മാർച്ച് നടന്നത്. പ്രതിഷേധ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം ടി.ജെ ആൽബർട്ട് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെഎം ഷാജി, സന്തോഷ് വയലുംകര, ഐ.ശശിധരൻ , കെ ബി ജോൺസൺ, തുടങ്ങിയ നേതാക്കളും പാർട്ടി പ്രവർത്തകരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!