KeralaLatest NewsLocal news

ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷന്റെ മൗണ്ടൻ മീറ്റ് ക്യാമ്പ് ആനച്ചാലിൽ തുടക്കമായി.

അടിമാലി :ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷന്റെ മൗണ്ടൻ മീറ്റ് ക്യാമ്പ് ആനച്ചാലിൽ തുടക്കമായി. ആനച്ചാൽ വൈബ് റിസോർട്ടിൽ മൂന്നു ദിവസങ്ങളയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പ് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സക്കറിയ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ കേറ്ററിങ് മേഖല കടുത്ത പ്രതിസന്ധിയിലാണ്. പാചക വാതകത്തിന്റെയും മത്സ്യ-മാംസ ഉൽപ്പന്നങ്ങളുടെയും വിലവർധനവ് മൂലം മേഖലയെ പിടിച്ചു നിർത്താൻ കഴിയാത്ത സാഹചര്യമാണ്. സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് സംഘടന ഭാരവാഹികൾ ആവശ്യപ്പെട്ടു.

വിവിധ ജില്ലകളിൽ നിന്നായി 350 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും. ക്യാമ്പിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം മുൻനിറുത്തി വാക്കത്തോണും സംഘടിപ്പിക്കു. പരിപാടിയിൽ സംഘടനയുടെ സംസ്ഥാന, ജില്ല കമ്മിറ്റി അംഗങ്ങളും പ്രതിനിധികളും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!