
മൂന്നാർ : മൂന്നാറിൽ സഞ്ചാരികൾ വീണ്ടും അപകടയാത്ര നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. പള്ളിവാസൽ ചിത്തരപൂരം ഭാഗത്ത് സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിലായിരുന്നു അപകട യാത്ര. ബോണറ്റിൽ ഒരാൾ ഇരുന്നും സൺറൂഫിലൂടെ മൂന്ന് പേർ പുറത്തേക്ക് നിന്നും കാറിന്റ ജനാലിയിൽ ഇരുന്നും അപകടകരമായ രീതിയിലാണ് യാത്ര നടത്തിയത്.
ഒരു വാഹനത്തിൽ അഞ്ചുപേരാണ് ഇത്തരത്തിൽ അപകട യാത്ര നടത്തിയത്. റോഡിൽ നിന്ന ഒരാളാണ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. കർണാടകയിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് അപകടയാത്ര നടത്തിയതെന്നാണ് വിവരം.
ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വിനോദ സഞ്ചാരികളാണ് ഇത്തരത്തിൽ സാഹസിക യാത്ര ചെയ്യുന്നവരിൽ അധികവും. ഇത്തരത്തിൽ അപകട യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നാണ് പൊതുവെ ഉയരുന്ന ആവിശ്യം.



