KeralaLatest NewsLocal news

‘ചൂരല്‍ കൊണ്ട് അടിച്ചു, മുട്ടില്‍ നിര്‍ത്തിച്ച് കാലില്‍ ചവിട്ടി, അച്ഛന്റേയും അമ്മയുടേയും പേരുകള്‍ പറഞ്ഞ് ശകാരിച്ചു’; ഏഴാം ക്ലാസുകാരനോട് അധ്യാപകന്റെ ക്രൂരത

ഇടുക്കി അണക്കര ഗവ. ഹൈസ്‌കൂളില്‍ ഏഴാം ക്ലാസുകാരനെ അധ്യാപകന്‍ മര്‍ദ്ദിച്ചെന്ന് പരാതി. ചൂരല്‍ കൊണ്ട് അടിച്ചെന്നും മുട്ടില്‍ നിര്‍ത്തിച്ച് കാലില്‍ ചവിട്ടിയെന്നുമാണ് പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധ്യാപകന്‍ ശിവകുമാറിനെതിരെ വണ്ടന്‍മേട് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു.

കുട്ടി അധ്യാപകനെ കളിയാക്കിയെന്ന് സഹപാഠി അധ്യാപകനോട് പറയുകയും ഇതില്‍ പ്രകോപിതനായി നേരെ ക്ലാസിലേക്ക് കയറി വന്ന അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്നുമാണ് കുട്ടി പറയുന്നത്. കുട്ടിയെ അധ്യാപകന്‍ ചൂരല്‍ കൊണ്ട് തല്ലിയെന്ന് സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും കുട്ടി വിശദീകരിച്ച മറ്റ് കാര്യങ്ങളില്‍ വ്യക്തതയില്ലെന്നാണ് പ്രതികരിച്ചിരിക്കുന്നത്. അധ്യാപകന്‍ കരണത്തടിച്ചെന്നും ഉപദ്രവിച്ചെന്നുമാണ് കുട്ടി പറഞ്ഞത്. ആദ്യം ചൂരല്‍ ഉപയോഗിച്ച് തന്നെ പൊതിരെ തല്ലിയെന്നും ശേഷം കൈവീശി ചെവിയുടെ പിന്നിലടിച്ചെന്നുമാണ് കുട്ടിയുടെ പരാതി. പിന്നീട് മുട്ടില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അതിനിടയില്‍ അച്ഛന്റേയും അമ്മയുടേയും പേരുകള്‍ പരാമര്‍ശിച്ച് ഉറക്കെ ശകാരിച്ചു. ശേഷം കാലില്‍ ചവിട്ടിയെന്നും തന്നെ ബലമായി പിടിച്ചുതള്ളി പിന്നിലേക്ക് മറിച്ചിട്ടെന്നുമാണ് കുട്ടി പറയുന്നത്.

സംഭവം നടന്ന ദിവസം കുട്ടി പരാതിപ്പെട്ടിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. അന്നേ ദിവസം സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി അമ്മയെ പരുക്കുകള്‍ കാണിക്കുകയും പരാതി പറയുകയുമായിരുന്നു. പിന്നീട് കുടുംബം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിക്കുന്നത്. കുട്ടിയുടേയും കുടുംബത്തിന്റേയും മൊഴി പൊലീസ് രേഖപ്പെടുത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!