Local news

അടിമാലിയിൽ റിസർവ് വനം കയ്യേറി ഏലകൃഷി ചെയ്യുന്നതായി പരാതി…

അടിമാലി : അടിമാലിയിൽ റിസർവ് വനം കയ്യേറി ഏലം കൃഷി ചെയ്യുന്നതായി പരാതി. അടിമാലി മച്ചിപ്ലാവ് ഡെപ്യൂട്ടി ഫോറസ്റ്റ് ഏരിയയിൽപ്പെട്ട റിസർവ് വനമാണ് സ്വകാര്യ വ്യക്തി അതിക്രമിച്ചു കയറി ഏലകൃഷി നടത്തുന്നതായി പരാതി ഉയർന്നിട്ടുള്ളത്. ഏകദേശം 100 ഏക്കറോളമാണ് ചെറിയ മരങ്ങൾ വെട്ടി കൃഷി ചെയ്യാൻ ആരംഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ വനങ്ങൾ കയ്യേറുമ്പോൾ വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുകയും ജനജീവിതം ദുസഹമാക്കുമെന്നും മനുഷ്യ വന്യജീവി സംഘർഷ ലഘുകരണ കോഡിനേഷൻ മെമ്പർ കെ ബുൾബേന്ദ്രൻ പറഞ്ഞു..

ഇതിനു മുൻപ് റിസർവ്വനം കയ്യേറി കൃഷി നടത്തിയവരെ റവന്യൂ വകുപ്പ് ഇടപെട്ട് ഒഴിപ്പിച്ചതാണ്. ഇതിന് പിന്നാലെയാണ് വീണ്ടും കയ്യേറ്റ ശ്രമം ഉണ്ടായിരിക്കുന്നത്. ചില വനവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് റിസർവ്വ കയ്യേറിയിരിക്കുന്നത് എന്ന് ആരോപണം ഉയരുന്നുണ്ട് . വനമേഖല കയ്യേറുന്നതോടെ വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുകയും പ്രദേശത്ത് താമസിക്കുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് പരാതിയും ഉയർന്നിട്ടുണ്ട്.

വനത്തിൽ കയറി കൃഷിക്ക് ആവശ്യമായ ഈറ്റകൾ വെട്ടുന്നതും കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാനുളള സാധ്യതകൾ വർദ്ധിക്കുന്നു. എത്രയും വേഗം റിസർവ് വനത്തിലുള്ള കയ്യേറ്റം തടയണമെന്നും ഇത്തരക്കാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!