KeralaLatest NewsLocal news

38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്ന് കൂടി പേര് ചേര്‍ക്കാം


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപ തിരഞ്ഞെടുപ്പിനായി തയ്യാറാക്കുന്ന വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്ന് (ആഗസ്റ്റ് 5) കൂടി അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2026 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കാം. അതിന് ഓണ്‍ലൈനായി www.sec.kerala.gov.in വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. അന്തിമ വോട്ടര്‍ പട്ടിക ആഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും.

ജൂലൈ 21ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ ആകെ 306947 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 157616 സ്ത്രീകളും 149327 പുരുഷന്മാരും 4 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 38 വാര്‍ഡുകള്‍ക്കായി 385 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും.

കരട് പട്ടിക അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും താലൂക്ക് വില്ലേജ് ഓഫീസുകളിലും കമ്മീഷന്‍ വെബ്‌സൈറ്റിലും പരിശോധിക്കാം.

കൊല്ലം ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ (എറണാകുളം, കോഴിക്കോട്) മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍ (തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍) മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്) 7 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!