
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. കമ്പം താഴ്വരയിലെ 14,707 ഏക്കറോളം വരുന്ന
നെൽകൃഷിക്കായാണ് തമിഴ്നാട് വെള്ളം കൊണ്ട് പോകുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള ജലം കൃഷിയിടങ്ങളിലേക്ക് ഒഴുകിയെത്തുന്നതോടെ മാസങ്ങളായി കടുത്ത പ്രതിസന്ധിയിലായിരുന്ന തമിഴ്നാട്ടിലെ കർഷകർക്ക് ഇത് വലിയ ആശ്വാസമാകും. തേനി എം പി തങ്ക തമിഴ് സെൽവൻ്റെയും കമ്പം എംഎൽഎ ജഗന്നാഥമിശ്ര യുടെയും സാന്നിധ്യത്തിലാണ് ഷട്ടറുകൾ തുറന്നത്. ഇതിന് മുന്നോടിയായി തമിഴ് കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക പൂജകൾ നടത്തി. കേരളത്തിന് ആവശ്യമായ അരിയും പച്ചക്കറികളും നൽകാനാണ് മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്താൻ തമിഴ്നാട് ആവശ്യപ്പെടുന്നതെന്ന് കമ്പം എംഎൽഎ ജഗന്നാഥ മിശ്ര പറഞ്ഞു.
മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തണമെന്ന ആവശ്യം കമ്പം എംഎൽഎ ജഗന്നാഥ മിശ്ര ആവർത്തിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും നീരൊഴുക്കും കൃത്യമായി വിലയിരുത്തിയ ശേഷമാണ് വെള്ളം തുറന്നുവിടാനുള്ള അന്തിമ തീരുമാനം തമിഴ്നാട് അധികൃതർ കൈക്കൊണ്ടത്. കമ്പം താഴ്വരയിലെ കർഷക സംഘടനകൾ ദീർഘനാളായി ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.



