Education and careerLatest News

വിദ്യാഭ്യാസ വാർത്തകൾ

ആന്ത്രപ്പോളജിക്കല്‍ സയന്‍സസില്‍ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദം

കണ്ണൂര്‍ സര്‍വകലാശാല ജാനകിയമ്മാള്‍ ക്യാമ്പസിലെ നരവംശശാസ്ത്ര വകുപ്പില്‍ ആന്ത്രപ്പോളജിക്കല്‍ സയന്‍സസില്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്സിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിച്ചവര്‍ക്ക് മൂന്നുവര്‍ഷം പഠിച്ചാല്‍ ബിഎ ആന്ത്രോപ്പോളജിക്കല്‍ സയന്‍സസ് ബിരുദവും നാലുവര്‍ഷം പൂര്‍ത്തീകരിച്ചാല്‍ ബി എ ഹോണേര്‍സ് ബിരുദവും അല്ലെങ്കില്‍ ബി എ ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദവും അഞ്ചുവര്‍ഷം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ആന്ത്രോപ്പോളജിക്കല്‍ സയന്‍സ് പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദവും ലഭിക്കും.

എത്നോ ഗ്രാഫിക് ഫീല്‍ഡ് വര്‍ക്ക്, മീഡിയ ആന്ത്രോപോളജി, എത്നോഗ്രാഫിക് ഫിലിം നിര്‍മ്മാണ പരിശീലനം, ഓഡിയോ വിഷ്വല്‍ ആന്ത്രോപോളജി, ഡാറ്റാ അനാലിസിസ്, മ്യൂസിയോളജി, ബയോളജിക്കല്‍ ആന്ത്രോപോളജി,  ആര്‍ക്കിയോളജിക്കല്‍ ആന്ത്രോപോളജി, ലിംഗ്വിസ്റ്റിക് ആന്ത്രോപ്പോളോജി, പങ്കാളിത്ത വികസനം,  ദുര്‍ബല വിഭാഗങ്ങളും സാമൂഹ്യനീതിയും ആന്ത്രോപ്പോളജി ഓഫ് ജന്‍ഡര്‍, പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എപ്പിഡമിയോളജി, മെഡിക്കല്‍ അന്ത്രോപോളജി എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങള്‍ വിവിധ സെമസ്റ്ററുകളിലായി പഠന വിഷയങ്ങളാണ്. കോഴ്സിന് ജൂണ്‍ 15 വരെ അപേക്ഷിക്കാം. വകുപ്പിലെ തന്നെ  ബിരുദാനന്തര ബിരുദ കോഴ്സിന് (എം എ ആന്ത്രോപോളജി) ജൂണ്‍ 13 വരെ അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04972766388, 7306130450. ഇമെയില്‍: admission.kannuruniversity.ac.in

…..

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി ത്രിവത്സര ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍, സേലം (തമിഴ്നാട്), ഗഡക് (കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജികളില്‍ നടത്തുന്ന ത്രിവത്സര ഹാന്‍ഡ്ലൂം ടെക്നോളജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അഥവാ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2026 ജൂലൈ 1-ന് 15 നും 23 നും  മധ്യേ.  പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് പരമാവധി പ്രായം 25 വയസ്.

കണ്ണൂരിലെ ആകെയുള്ള 40 സീറ്റില്‍ 30 സീറ്റ് കേരളത്തില്‍ നിന്നുള്ളവര്‍ക്കും തമിഴ്നാട്-6, കര്‍ണ്ണാടക-2, പോണ്ടിച്ചേരി-2, എന്നീ അനുപാതത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കുമായി നീക്കിവെച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്  സേലം-4, വെങ്കിടഗിരി-3, ഗഡക്-3 എന്നീ അനുപാതത്തില്‍ ഐ.ഐ.എച്ച്.ടികളിലും പ്രവേശനം ലഭിക്കും.

അപേക്ഷ നേരിട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസിലും ഓണ്‍ലൈനായി www.iihtkannur.ac.in എന്ന വെബ്സൈറ്റ് വഴിയും സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം സ്വയംസാക്ഷ്യപ്പെടുത്തിയ, വിദ്യാഭ്യാസയോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം.  അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ജൂണ്‍ 16. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0497-2835390
ഇമെയില്‍: info@iihtkannur.ac.in

…….

പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജ് പ്രവേശനം

സംസ്ഥാന  സര്‍ക്കാര്‍  സ്ഥാപനമായ ഐ എച്ച് ആര്‍ ഡി യുടെ പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ 2026-27 വര്‍ഷം ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്കും നേരിട്ട് ഒന്നാം വര്‍ഷത്തിലേക്കും അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന് താല്‍പര്യമുള്ള പ്ലസ് ടു സയന്‍സ്/വി എച്ച് എസ് ഇ/ഐ ടി ഐ/കെ ജി സി ഇ പാസ്സായ വിദ്യാര്‍ത്ഥികള്‍ ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്കും എസ് എസ് എല്‍ സി/പ്ലസ് ടു/വി എച് എസ് ഇ പാസ്സായ വിദ്യാര്‍ത്ഥികള്‍ നേരിട്ട് ഒന്നാം വര്‍ഷത്തിലേക്കും
കോളേജില്‍ നേരിട്ടോ ഓണ്‍ലൈനായോ അപേക്ഷ സമര്‍പ്പിക്കണം.

സൈബര്‍ ഫോറന്‍സിക് & ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ജൂണ്‍ 7 വരെ https://le.polyadmission.org  എന്ന പോര്‍ട്ടല്‍ വഴി ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്കും ജൂണ്‍ 26 വരെ https://polyadmission.org എന്ന പോര്‍ട്ടല്‍ വഴി നേരിട്ട് ഒന്നാം വര്‍ഷത്തിലേക്കും അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്  8547005084, 9496582763, 9447331112 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

……

എം.ബി.എ ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും

കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷരനഗരി കേപ്പ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി (ഐ.എം.ടി) യില്‍ 2026-2028 വര്‍ഷത്തേക്കുള്ള ദിവത്സര ഫുള്‍ടൈം എം.ബി.എ  പ്രോഗ്രാമിലേക്ക് അഡ്മിഷന്‍ നടത്തുന്നതിന്റെ ഭാഗമായി ജൂണ്‍ 9 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക്  ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും നടത്തും.

50%  മാര്‍ക്കോടുകൂടി  ഡിഗ്രി പരീക്ഷ പാസായവര്‍ക്കും ( എസ്.സി/എസ്.റ്റി ക്ക് 45% മാര്‍ക്ക്, എസ്.ഇ.ബി.സി/ ഒ.ബി.സി ക്ക് 48% മാര്‍ക്ക് ) അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും, കെ – മാറ്റ് /സി -മാറ്റ് /ക്യാറ്റ് ഉള്ളവരും, അതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 0477 – 2267602, 9188067601,  9946488075, 9747272045. ഇമെയില്‍: www.imtpunnapra.org.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!