CrimeKeralaLatest NewsLocal news
ഭിന്നശേഷിക്കാരനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു
അടിമാലി: അടിമാലി ഇരുമ്പുപാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭിന്നശേഷിക്കാരനെ അയല്‍വാസിയായ മധ്യവയസ്ക്കന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. മര്‍ദ്ദനമേറ്റ ഭിന്ന ശേഷിക്കാരന് സംഭവം വീട്ടില്‍ പറയുകയും തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രില്‍ ചികിത്സ തേടുകയും ചെയ്തു.
സംഭവം പിന്നീട് അധികൃതര്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസ് കേസ് എടുക്കുകയായിരുന്നു.അറസ്റ്റ് ചെയ്ത അയല്‍വാസിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



