KeralaLatest NewsLocal news

പാചക വാതക ക്ഷാമം; ചിത്തിരപുരം സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ കുടുംബശ്രീ ക്യാന്റീന്‍ അടച്ചു

അടിമാലി: സംസ്ഥാനത്ത് പാചക വാതക ക്ഷാമം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. നഗര പ്രദേശങ്ങള്‍ക്കൊപ്പം ഇടുക്കിയുടെ ഗ്രാമീണ മേഖലകളിലേക്കും പാചകവാതക ക്ഷാമം പ്രതിസന്ധിയായി രൂപപ്പെട്ട് കഴിഞ്ഞു. പള്ളിവാസല്‍ ഗ്രാമ പഞ്ചായത്തില്‍ ചിത്തിരപുരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ക്യാന്റീന്‍ പാചകവാതക ക്ഷാമത്തെ തുടര്‍ന്ന് അടച്ചു.

പാചക വാതകം കിട്ടാതായതോടെ കഴിഞ്ഞ ദിവസം മുതല്‍ ക്യാന്റീനിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുകയായിരുന്നുവെന്ന് പഞ്ചായത്തിലെ  സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന ജനകീയ ഹോട്ടലിന്റെയടക്കം പ്രവര്‍ത്തനത്തെ വരും ദിവസങ്ങളില്‍ പാചക വാതക ക്ഷാമം പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിവരം. കുടുംബശ്രീക്ക് കീഴില്‍ വിവിധയിടങ്ങളിലായി വഴിയോര ഭക്ഷണ വില്‍പ്പന ശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്.

പാചക വാതകം ലഭിക്കാതായാല്‍ ഇവയുടെ പ്രവര്‍ത്തനവും നിര്‍ത്തി വയ്‌ക്കേണ്ട സാഹചര്യത്തിലേക്ക് പോകും.സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്ന കുടുംബശ്രീക്ക് കീഴിലുള്ള ഭക്ഷണവില്‍പ്പന ശാലകളെ പാചക വാതക ക്ഷാമം പ്രതികൂലമായി ബാധിക്കുന്നുവെന്നതിനൊപ്പം ഭക്ഷണശാലകള്‍ പൂട്ടിയാല്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരും പ്രതിസന്ധിയിലാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!