KeralaLatest NewsLocal news

ചിത്തിരപുരത്ത് നിന്നും കാണാതായ ആളുടെ മൃതദേഹം മുതിരപ്പുഴയാറ്റിൽ കണ്ടെത്തി.

മൂന്നാർ : ചിത്തിരപുരത്ത് നിന്നും കാണാതായ ആളുടെ മൃതദേഹം മുതിരപ്പുഴയാറ്റിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ചിത്തിരപുരം കല്ലടിവളവ് ഭാഗത്തു താമസിയ്ക്കുന്ന കുട്ടപ്പൻ എന്നയാളെ ചിത്തിരപുരം മൂലക്കട ഭാഗത്തു നിന്ന് കാണാതായതായി വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കാണാതായ കുട്ടപ്പനയാണ് പവർഹൗസ് ഭാഗത്ത് മുതിരപ്പുഴയാറ്റിൽ മരിച്ച നിലയിൽ കണ്ടത്. രണ്ടുദിവസങ്ങളായി പ്രദേശവാസികളും പോലീസും അടക്കം ഇയാൾക്കായി പരിശോധന നടത്തിയിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം പൊങ്ങിക്കിടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.

.

വെള്ളത്തൂവൽ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!