
മൂന്നാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ പെരുമ്പുഴ സ്വദേശി എസ് സുനിലിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത് . മൂന്നാർ മാർക്കറ്റിനു സമീപമായിട്ടാണ് മൃതദ്ദേഹം കണ്ടത്. കുണ്ടറയിൽ നിന്നും എട്ട് വർഷം മുമ്പ് വീട് വീട്ടിറങ്ങി മൂന്നാറിലെത്തിയ യുവാവ് വിവിധ ജോലികൾ ചെയ്തു വന്നിരുന്നു. ഇയാൾ സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചതിനു ശേഷം മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.



