CrimeKeralaLatest NewsLocal news

മൂന്നാറിൽ പ്ലസ് ടു വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്നാർ : മൂന്നാറിൽ പ്ലസ് ടു വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പെൺകുട്ടികളെ ലോഡ്ജിലെത്തിച്ചാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു
കൊടൈക്കനാൽ സ്വദേശിയായ 21 കാരൻ ബി. സുരേഷ് പ്രായപൂർത്തിയാകാത്ത ഒരു സുഹൃത്തുമാണ് മൂന്നാർ പൊലീസിന്റെ പിടിയിലായത്. പ്രതികളെ തമിഴ്നാട്ടിലെ ദിണ്ഡുക്കലിൽ നിന്ന് പിടികൂടിയത്. കഴിഞ്ഞ 15 ആം തിയതിയാണ് കേസിന്സിനാസ്പദമായ സംഭവം നടന്നത്.

ഇൻസ്റ്റഗ്രാം വഴി വിദ്യാർത്ഥിനിയുമായി പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്ത സുരേഷ്, മൂന്നാറിലെ ഒരു സ്വകാര്യ ലോഡ്ജിൽ എത്താൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. തനിക്കൊപ്പം ഒരു സുഹൃത്തും ഉണ്ടാകുമെന്നും മറ്റൊരു കൂട്ടുകാരിയെയും കൂട്ടി വരണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച് സ്കൂളിൽ പോയ ശേഷം രണ്ട് വിദ്യാർത്ഥിനികളും വൈകുനേരം മൂന്നാറിലെത്തി. യുവാക്കളെ കണ്ടുമുട്ടിയ ശേഷം സ്കൂൾ യൂണിഫോം മാറി ഇവർ പ്രതികൾക്കൊപ്പം ലോഡ്ജിലെത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി..

ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം മൂന്നാർ ഡിവൈഎസ്പി എസ്. ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. എസ്.ഐ കെ.പി. അനിൽകുമാർ, സിപിഒ ഹിലാൽ, എസ്‌സിപിഒമാരായ ഷിജു, ടി. അനിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!