Latest NewsLocal news

അടിമാലി ലക്ഷംവീട് മണ്ണിടിച്ചിലിൽ വീടുകൾ നഷ്ടപ്പെട്ട 18 കുടുംബങ്ങൾക്കും 10 ലക്ഷം രൂപ ഓണത്തിന് മുൻപ് നൽകും : റവന്യൂ മന്ത്രി എ പി അനിൽകുമാർ

അടിമാലി :കഴിഞ്ഞമാസം 25നാണ് ലക്ഷംവീട് മണ്ണിടിച്ചി വീട് നഷ്ടപ്പെട്ടവർ ദുരന്ത സ്ഥലത്ത് സമരം ആരംഭിച്ചത്. സംഭവം നടന്ന എട്ടുമാസം പിന്നിട്ടിട്ടും തങ്ങളുടെ പുനരധിവാസം ഉറപ്പാക്കിയില്ല എന്ന് ആരോപിച്ചാണ് സമരത്തിന് തുടക്കമിട്ടത്. തുടർന്ന് ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നതിന്നാൽ സമരം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് ഭരണസമിതി ആവശ്യപ്പെട്ടു. ഇതേ തുടർന്ന് സമരം അടിമാലി ഗ്രാമപഞ്ചായത്തിനു മുന്നിൽ ആരംഭിച്ചു. 33 ദിവസം പിന്നിട്ടതോടെ സമരസമിതിയും ഇടുക്കി ജില്ലാ കലക്ടറും റവന്യൂ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ 18 പേർക്കും മുഴുവൻ തുകയും ഓണത്തിന് മുൻപ് നൽകാമെന്ന് ഉറപ്പു നൽകി

അതേസമയം തുക തങ്ങളുടെ കൈവശം ലഭിക്കാതെ സമരത്തിൽ നിന്നും പിന്മാറുക ഇല്ലെന്ന് സമരസമിതി അറിയിച്ചു. കഴിഞ്ഞദിവസം സമരസമിതിയുടെ നേതൃത്വത്തിൽ പട്ടിണി സമരം ആരംഭിച്ചിരുന്നു. തുടർന്ന് ദേവികുളം എംഎൽഎ എഫ് രാജ ഇടപ്പെട്ടത്തിനെ തുടർന്ന് പട്ടിണി സമരം അവസാനിപ്പിച്ചു. ഇതിന് പിന്നാലെയാണ് 18 കുടുംബങ്ങൾക്കും ധനസഹായം ഓണത്തിന് മുൻപ് നൽകാമെന്ന് ഉറപ്പുനൽകിയിരിക്കുന്നത്. അടുത്ത ക്യാബിനറ്റിൽ ഇത് സംബന്ധിച്ചുള്ള തീരുമാനം പാസാക്കും. 33 ദിവസത്തെ രാപ്പകൽ സമരം വിജയം കണ്ടതായും തീരുമാനത്തിൽ സന്തോഷമുണ്ടെന്നും സമരക്കാർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!