CrimeKeralaLatest News

പ്രതികൾ മാറി മാറി അടിച്ചു, ബെൽറ്റുകൊണ്ട് ശ്വാസം മുട്ടിച്ചു; അഭിരാം നേരിട്ടത് കൊടും ക്രൂരത: വെളിപ്പെടുത്തി പൊലീസ്

ശ്രീകാര്യത്തെ കൊലപാതകത്തിൽ കേസിന്റെ സെൻസിറ്റിവിറ്റി മാനിച്ചുകൊണ്ട് പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. ശ്രീകാര്യം സിഐ ആണ് കേസ് ഇനി ലീഡ് ചെയ്യുകയെന്നും 16 അംഗ ടീം അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ പറഞ്ഞു.ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും മൂന്നാം പ്രതിക്ക് ഇതിനെ കുറിച്ച് അറിയാമായിരുന്നെന്നും പ്രതികൾ രണ്ടുപേരും മാറി മാറി മർദിച്ചതായും ഒരാൾ കൈകൊണ്ടും മറ്റൊരാൾ ബെൽറ്റുകൊണ്ടും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു.

ചോദ്യം ചെയ്യലിൽ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും മൂന്നാം പ്രതിക്ക് കൊലപാതകത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നു. കേസിൽ ഇനിയും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.ഒന്നാം പ്രതി മൈനർ ആണ്. അതിനാൽ പേര് വിവരങ്ങൾ വെളുപ്പെടുത്താൻ കഴിയില്ല. രണ്ടാംപ്രതിയായ ഉമർ അബ്ദുല്ല മുമ്പ് കാപ്പ, മോഷണ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ വ്യക്തിയാണ്. കൊലപാതകം നടന്ന സ്ഥലത്ത് ഒന്നാം പ്രതിയും കൊല്ലപ്പെട്ട അഭിരാമും എത്തുന്നതിന് മുമ്പ് തന്നെ രണ്ടാം പ്രതിയായ ഉമർ അവിടെ എത്തിയിരുന്നു.

പെൺകുട്ടിയുടെ പൂർണ അറിവിലും സാന്നിധ്യത്തിലുമാണ് കൊലപാതകം ആസൂത്രണം ചെയ്തത്.ഞായറാഴ്ച രാത്രി 10.52നാണ് പരാതിയുമായി കുടുംബം ശ്രീകാര്യം സ്റ്റേഷനിലെത്തിയത്. ഉടനടി കണ്ട്രോൾ റൂമിൽ വിവരമറിയിച്ചു. 11.15ഓടെ എഎസ്ഐ സ്ഥലത്തെത്തുകയും 12 മണിയോടെ കുട്ടിയുടെ അവസാന ടവർ ലൊക്കേഷൻ മൺവിളയിലാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പുലർച്ചെ 3 മണിയോടെ ഒന്നാം പ്രതിയുടെ വീട്ടിലെത്തിയ പൊലീസ് 3.15ന് കുട്ടിയെ സ്റ്റേഷനിലെത്തിച്ചു. തുടർന്ന് മുമ്പ് മോഷണക്കേസിൽ പ്രതിയായ കുട്ടിയാണെന്ന് ഒരു പൊലീസുകാരൻ തിരിച്ചറിഞ്ഞു.

ജുവനൈൽ ആയതിനാൽ പുറത്തുനിർത്തിയ കുട്ടിയെ പുലർച്ചെ 4 മണിയോടെ അച്ഛനൊപ്പം വീട്ടിലേക്ക് അയക്കുകയായിരുന്നു. രാവിലെ 10 മണിക്ക് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. ഈ സമയത്താണ് പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഒന്നാം പ്രതി ഉപയോഗിക്കുന്നതായി മനസിലാക്കിയത്. കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!