KeralaLatest News

18 വയസിന് മുകളില്‍ ഉള്ളവര്‍ ഡ്രൈവിംഗ് പഠിക്കണം; എനിക്ക് ഡ്രൈവിങ് അറിയില്ല’; സി പി ജോണ്‍

ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. കെഎസ്ആര്‍ടിസി ബസ് നവീകരണം, വായു മലിനീകരണ നിയന്ത്രണ കേന്ദ്രം, ഇ-ചലാന്‍ സംയോജനം തുടങ്ങിയവ ചര്‍ച്ചയായി. വാഹന്‍ സാരഥിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരാഴ്ചയ്ക്കകം പരിഹരിക്കാന്‍ എന്‍ഐസിക്ക് നിര്‍ദേശം നല്‍കി.കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയില്‍ നിന്ന് അനുകൂല പ്രതികരണം ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. വാഹന്‍ സാരഥി സേവനകളെ ആവര്‍ത്തിച്ചു ബാധിക്കുന്ന പ്രവര്‍ത്തന തടസങ്ങള്‍ കേന്ദ്രമന്ത്രി ഗൗരവപൂര്‍വ്വം പരിഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പരിഹാര നടപടികള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ എന്‍ഐസിക്ക് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.

തനിക്ക് ഡ്രൈവിങ് അറിയില്ലെന്നും ലൈസന്‍സുമില്ലെന്നും ഗതാഗതമന്ത്രി സി പി ജോണ്‍ രസകരമായി പറഞ്ഞു. അതുകൊണ്ടുതന്നെ ഡ്രൈവിങ്ങിന്റെ സാങ്കേതികത്വത്തിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 18 വയസിന് മുകളില്‍ ഉള്ളവര്‍ ഡ്രൈവിംഗ് അറിയണം. എനിക്ക് ഡ്രൈവിംഗ് അറിയില്ല. റോഡ് സേഫ്റ്റിയും ഡ്രൈവിങ്ങും കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണം എന്നത് ആണ് എന്റെ ആഗ്രഹം. കെടിഡിഎഫ്‌സിയെ മികച്ച ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാക്കി മാറ്റും. റോഡ് സേഫ്റ്റി ക്യാമ്പയിന്‍ ആരംഭിക്കും – അദ്ദേഹം പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!