CrimeKeralaLatest NewsLocal news

വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവുമടക്കം 12 ലക്ഷത്തോളം രൂപയുടെ മോഷണം: പ്രതി പിടിയിൽ

ഇടുക്കി: നെടുങ്കണ്ടത്ത് വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവുമടക്കം 12 ലക്ഷത്തോളം രൂപയുടെ മോഷണം നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി അശോകാണ് പൊലീസിന്റെ പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ നെടുങ്കണ്ടം പാറത്തോട് സ്വദേശി തുകേതിനെ കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.Add as a preferred source on Googleനെടുങ്കണ്ടം മഞ്ഞപ്പെട്ടിയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ ശേഷം പ്രതികളായ തുകേതും അശോകും ഒളിവിൽ പോവുകയായിരുന്നു. സംഭവത്തിന് ശേഷം ഗോവയിലേക്ക് മുങ്ങിയ അശോക്, കഴിഞ്ഞ ദിവസം വീണ്ടും തമിഴ്നാട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പൊലീസിന്റെ പിടിയിലാകുന്നത്. ഡിണ്ടിഗല്ലിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 31-നാണ് മഞ്ഞപ്പെട്ടി കാളിവിലാസം രാജയ്യയുടെ വീട്ടിൽ നിന്നും ഇരുവരും ചേർന്ന് സ്വർണ്ണവും ഏലക്കയും പണവും മോഷ്ടിച്ചത്. വീട്ടുകാർ ജോലിക്ക് പോയ സമയത്ത് വീട്ടിൽ ആളില്ലെന്ന് മനസ്സിലാക്കിയ സംഘം വീടിന്റെ മുൻവശത്തെ കതകിന്റെ പൂട്ട് കുത്തിത്തുറന്ന് അകത്ത് കടക്കുകയായിരുന്നു. തുടർന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിച്ചിരുന്ന ഉണക്ക ഏലക്കയും മോഷ്ടിക്കുകയായിരുന്നു. മോഷണമുതൽ ഇരുവരും വീതിച്ചെടുത്ത ശേഷം തുകേത് സ്വർണം വിറ്റ് കാറും മാലയും മറ്റ് ആഡംബര വസ്തുക്കളും വാങ്ങിയതായും, അശോക് ഗോവയിലേക്ക് ഒളിവിൽ പോയതായും പൊലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!