KeralaLatest News

കുട്ടികളുടെ വാഹന ദുരുപയോഗം, വാഹനങ്ങൾ വിൽക്കട്ടെ; രക്ഷിതാക്കൾക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകും: അന്ത്യശാസനവുമായി ഗതാഗത മന്ത്രി

കുട്ടികളുടെ വാഹന ദുരുപയോഗത്തിൽ രക്ഷിതാക്കൾക്ക് അന്ത്യശാസനവുമായി ഗതാഗത മന്ത്രി സി പി ജോൺ. രക്ഷിതാക്കൾ വാഹനങ്ങൾ വിൽക്കട്ടെ. കുട്ടികളെ നിയന്ത്രിക്കാനായില്ലെങ്കിൽ വാഹനം വിൽക്കണമെന്ന് മന്ത്രിയുടെ ശാസന. കുട്ടികളെ ഒന്നും പറയാനില്ല. പക്ഷേ കുട്ടികളെ നിയന്ത്രിക്കേണ്ടത് രക്ഷിതാക്കൾ. കുട്ടികൾ വാഹനം ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകും.

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തിൽ പ്രതികരണവുമായി മന്ത്രി രംഗത്തെത്തി. സ്വകാര്യ ബസുകളെ പൂർണമായി കുറ്റം പറയാൻ കഴിയില്ല. സമയക്രമമാണ് യഥാർത്ഥ പ്രശ്നം. സ്വകാര്യ ബസുകളുടെ സമയക്രമം മാറ്റുന്നത് സംബന്ധിച്ച് സർക്കാർ നടപടി തുടങ്ങി. രണ്ടര മിനിറ്റ് കൊണ്ടൊന്നും എറണാകുളത്ത് ബസുകൾക്ക് ഓടിയെത്താൻ കഴിയില്ല. ഇത് പുന പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!