KSRTC സ്വകാര്യ ബസുകൾ വെറ്റ് ലീസിന് എടുക്കുന്നതിൽ ആശങ്ക വേണ്ട; പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് ഗുണകരമാകുന്ന വിധത്തിൽ: മന്ത്രി സിപി ജോൺ

കെഎസ്ആർടിസി സ്വകാര്യ ബസുകൾ വെറ്റ് ലീസിന് എടുക്കുന്ന പദ്ധതിയിൽ ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി സി പി ജോൺ. പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് കെഎസ്ആർടിസിക്കും വാഹന ഉടമകൾക്കും ഗുണകരമാകുന്ന വിധത്തിൽ. ഇന്ധനവും വാഹനത്തിന്റെ അറ്റകുറ്റപ്പണികളുമെല്ലാം നടത്തേണ്ടത് വാഹന ഉടമയെന്നും ഗതാഗത മന്ത്രി പറഞ്ഞു. പദ്ധതി, കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാക്കുമെന്ന ട്വന്റിഫോർ വാർത്തയിലാണ് നടപടി. നടപടി പൊതുഗതാഗത സംവിധാനത്തിന് ശക്തിപകരാനുള്ള തീരുമാനത്തിന്റെ ഭാഗമെന്ന് മന്ത്രി സിപി ജോൺ പറഞ്ഞു. കിലോമീറ്ററിന് 50 രൂപ നിരക്കിലായിരിക്കും ബസുകൾ ലീസിന് എടുക്കുന്നത്.
കെഎസ്ആർടിസി ബസുകളുടെ എണ്ണത്തിലെ പരിമിതി മറികടക്കാനാണ് സ്വകാര്യ ബസുകൾ വെറ്റ് ലീസ് മാതൃകയിൽ എടുത്ത് ഓടാൻ സർക്കാർ തീരുമാനിച്ചത്. കിലോമീറ്ററിന് എസി ബസുകൾക്ക് 50 രൂപയും നോൺ എ സി ബസ്സുകൾക്ക് 46 രൂപയുമായിരുന്നു നിശ്ചയിച്ചത്. തിരുവനന്തപുരത്തു നിന്ന് പാലക്കാട് പോയി തിരികെ എത്തുമ്പോൾ കെഎസ്ആർടിസിയുടെ കണക്ക് പ്രകാരം 754 കിലോമീറ്റർ ദൂരമാണ്. ഇതിനായി സ്വകാര്യ AC ബസ്സിന് നൽകേണ്ടി വരിക 37,700 രൂപ. എന്നാൽ ഈ റൂട്ടിലെ മിക്ക ദിവസങ്ങളിലെയും കെഎസ്ആർടിസി വരുമാനം ഈ തുകയേക്കാൾ കുറവാണ്.
കഴിഞ്ഞ മാസം 29 ന് ഈ റൂട്ടിലോടിയ കെഎസ്ആർടിസി ബസിന്റെ വരുമാനം 29,113 രൂപയായിരുന്നു ഇതേ മാസം 31ന് ലഭിച്ചത് 30741 രൂപ. കെഎസ്ആർടിസിക്കായി വെറ്റ് ലീസ് മാതൃകയിൽ സ്വകാര്യ ബസ്സുകൾ ഓടിത്തുടങ്ങിയ മിക്ക റൂട്ടികളുലേയും സ്ഥിതി സമാനം. ലീസ് തുകയ്ക്ക പുറമെ കെഎസ്ആർടിസി കണ്ടക്ടറുടെ ഉൾപ്പെടെ ശമ്പളവും ചെലവാണ്. ഈ സാമ്പത്തിക നഷ്ടം കെഎസ്ആർടിസി എങ്ങനെ മറിടക്കും എന്നണ് കാണേണ്ടത്



