KeralaLatest News

രാജ്യത്ത് കോപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ഭരണം, കേന്ദ്രത്തിന്റെ നയം അതേപടി യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്നു: പിണറായി വിജയൻ

രാജ്യത്ത് കോപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ഭരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. 17 ലക്ഷം കോടിയാണ് കോർപ്പറേറ്റുകൾക്കുവേണ്ടി തീറെഴുതിയതെന്നും അദ്ദേഹം വിമർശിച്ചു. സിഐടിയു സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലേബർ കോഡ് നടപ്പാക്കി രാജ്യത്ത് തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്നും രാജ്യത്ത് ദരിദ്രർ വർദ്ധിക്കുകയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.രാജ്യത്ത് കോപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ഭരണമാണ് നടക്കുന്നത്. ഇതാണ് മോദി സർക്കാർ നടപ്പാക്കുന്നത്. ഈ നയം തുടങ്ങിയത് കോൺഗ്രസ് ആണ്.

കോൺഗ്രസിന്റെ സാമ്പത്തിക നയത്തിനൊപ്പം ആയിരുന്നു അന്ന് ബിജെപി. കോൺഗ്രസിന്റെ നയം ബിജെപി അതിതീവ്രമായി നടപ്പാക്കുന്നു. ഈ നയമാണ് ഇപ്പോൾ യുഡിഎഫ് ഗവൺമെൻറ് നടപ്പാക്കുന്നത്. രാജ്യത്ത് തൊഴിൽ ഇല്ലായ്മ പെരുകുന്നു.തെരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കാൻ കേന്ദ്ര സർക്കാർ വഴിവിട്ട നീക്കം നടത്തുകയാണ്. കമ്മീഷണർക്ക് എതിരെയുള്ള പ്രക്ഷോഭത്തിൽ ഇടതു പക്ഷത്തെ രാജ്യമാകെ പ്രത്യേകമതിപ്പോടെയാണ് കാണുന്നത്. ഈ ഘട്ടത്തിൽ ഇടതുപക്ഷത്ത് പ്രസക്തി രാജ്യത്ത് വൻതോതിൽ വർദ്ധിച്ചു വരുകയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. കേന്ദ്രസർക്കാരിന് ജനാധിപത്യത്തോടെ പരമ പുച്ഛമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!