CrimeLatest NewsLocal news

ഉടുമ്പന്നൂർ കൊലപാതക കേസ്: പ്രതിക്ക് 6 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ.

ഇടുക്കി: മണിയാറൻകുടി പള്ളി സിറ്റി ഭാഗം വടക്കേടത്ത് വീട്ടിൽ ജോസഫ് (56)നെ കുറ്റക്കാരനെന്ന് കണ്ടെത്തി ജില്ലാ സെഷൻസ് കോടതി 6 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2014 നവംബർ 26 ന് ഉടുമ്പന്നൂർ ഐശ്വര്യ ഹോട്ടലിൽ എത്തിയ ജോസഫ് ഹോട്ടലിലെ ജോലിക്കാരനായ രാജപ്പനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ഹോട്ടലിൽ അതിക്രമിച്ചുകയറി രാജപ്പനെ കൊലപ്പെടുത്തുകയുമായിരുന്നു.
തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആയിരുന്ന എൻ എൻ പ്രസാദാണ് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട്‌ നൽകിയത്. പ്രൊസീക്യൂഷന് വേണ്ടി ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ് എസ് സനീഷ് കോടതിയിൽ ഹാജരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!