KeralaLatest NewsLocal news

അറിയിപ്പ്

ലേലം അഞ്ചിന്

പള്ളിവാസല്‍ വില്ലേജില്‍ ബ്ലോക്ക് 13 ല്‍ റീസര്‍വ്വേ നമ്പര്‍ 4/1 ല്‍ പ്പെട്ട 28.98.54 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നില്‍ക്കുന്ന കാപ്പിച്ചെടികളില്‍ നിന്ന് ഒരു വര്‍ഷത്തെ മേലാദായം എടുക്കുന്നതിനുള്ള അവകാശം നവംബര്‍ അഞ്ചിന് ഉച്ചയ്ക്ക് മൂന്നു മണിക്ക് ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
ഫോണ്‍: 04865264231
(ഐ.ഡി.കെ.പി.ആര്‍ 02/11/26)

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലെ പ്രൊമോട്ടര്‍ തെരഞ്ഞെടുപ്പിലേയ്ക്ക് അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാത്യകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 12. ഫോണ്‍: 0486 2296297.
(ഐ.ഡി.കെ.പി.ആര്‍ 03/11/26)

ക്വട്ടേഷന്‍ ക്ഷണിച്ചു

പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നവംബര്‍ 30ന് സംഘടിപ്പിക്കുന്ന യോഗത്തിലേക്ക് മൂന്നു നേരത്തെ ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ട് മണിവരെ നല്‍കാം. ക്വട്ടേഷന്‍ സംബന്ധമായ വിശദാംശങ്ങള്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും പകല്‍ 11 മുതല്‍ മൂന്നു മണിവരെ ജില്ലാ പ്ലാനിങ് ഓഫീസില്‍ നിന്നു ലഭിക്കും.
ഫോണ്‍ : 04862 233010.
(ഐ.ഡി.കെ.പി.ആര്‍ 04/11/26)

ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍,സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 16 വിഭാഗങ്ങളിലായി സാമൂഹികനീതി വകുപ്പ് നല്‍കുന്ന സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാര്‍ക്ക് (സര്‍ക്കാര്‍/പൊതു, സ്വകാര്യമേഖല), സ്വകാര്യമേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ദായകര്‍, ഭിന്നശേഷിമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച എന്‍.ജി.ഒ. സ്ഥാപനങ്ങള്‍/പുനരധിവാസകേന്ദ്രം, ഭിന്നശേഷിയുള്ള മികച്ച മാതൃകാവ്യക്തി, ഭിന്നശേഷിയുള്ള മികച്ച സര്‍ഗാത്മക കഴിവുള്ള കുട്ടി, കല/സാഹിത്യം/കായിക മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച ഭിന്നശേഷിയുള്ള വ്യക്തികള്‍, സര്‍ക്കാര്‍/സ്വകാര്യ മേഖലയിലെ ഭിന്നശേഷി സൗഹൃദ സ്ഥാപനം (അടിസ്ഥാനസൗകര്യം/ഭിന്നശേഷി സൗഹൃദ വെബ് സൈറ്റ്),ഓഫീസുകളിലും സ്ഥാപനങ്ങളിലും അടക്കമുള്ള ഭിന്നശേഷിസൗഹൃദ റിക്രിയേഷന്‍ സെന്ററുകള്‍, ഭിന്നശേഷിക്കാരെ സഹായിച്ച പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്.
നാമനിര്‍ദേശങ്ങള്‍ ബന്ധു അല്ലാത്തവര്‍ മുഖേനയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ലാ കണ്‍ട്രോളിങ് ഓഫീസറുടെ ശുപാര്‍ശയോടുകൂടിയും നല്‍കണം. ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം എന്നിവരുടെ അപേക്ഷ നേരിട്ട് സാമൂഹ്യനീതി ഡയറക്ടര്‍ക്കും മറ്റു കാറ്റഗറിയിലെ അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും നല്‍കണം. അവസാന തീയതി നവംബര്‍ 5ന്. ഫോണ്‍: 04862-228160.
(ഐ.ഡി.കെ.പി.ആര്‍ 05/11/26)

ക്വട്ടേഷന്‍ ക്ഷണിച്ചു

ചെറുതോണിയിലെ 0.81 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയിലുള്ള 228 മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 18ന് ഉച്ചയ്ക്ക് മൂന്നു മണിവരെ ക്വട്ടേഷന്‍ നല്‍കാം. ഫോണ്‍ : 04862 235361.
(ഐ.ഡി.കെ.പി.ആര്‍ 07/11/26)

ലേലം അഞ്ചിന്

പള്ളിവാസല്‍ വില്ലേജില്‍ ബ്ലോക്ക് 13 ല്‍ റീസര്‍വ്വേ നമ്പര്‍ 4/1 ല്‍ പ്പെട്ട 28.98.54 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നില്‍ക്കുന്ന കാപ്പിച്ചെടികളില്‍ നിന്ന് ഒരു വര്‍ഷത്തെ മേലാദായം എടുക്കുന്നതിനുള്ള അവകാശം നവംബര്‍ അഞ്ചിന് ഉച്ചയ്ക്ക് മൂന്നു മണിക്ക് ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
ഫോണ്‍: 04865264231
(ഐ.ഡി.കെ.പി.ആര്‍ 02/11/26)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!