KeralaLatest NewsLocal news

ഹൈറേഞ്ചിലും പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം വർധിച്ചു : ഇന്ന് രണ്ട് പേർക്ക് കടിയേറ്റു

അടിമാലി :ഹൈറേഞ്ചിൽ വിവിധ ഇടങ്ങളിലായി രണ്ടുപേര്‍ക്ക് പാമ്പ് കടിയേറ്റു. കുഞ്ചിത്തണ്ണി,എല്ലക്കല്ലില്‍ 14 കാരനായ, പുത്തന്‍പുരക്കല്‍ അജയ്, രാജകുമാരി പുത്തന്‍ പുരക്കല്‍ പോള്‍സണ്‍ എന്നിവരെയാണ് പാമ്പു കടിയേറ്റത്. ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ ശുചിമുറിയില്‍ പോകുന്നതിനിടെയാണ് പോള്‍സണ് കടിയേറ്റത്. പതിനാലുകാരനായ അജയ്ക്ക് രാവിലെ 11 മണിയോടെയാണ് പാമ്പ് കടിയേറ്റത്. മാരക വിഷമുള്ള വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് ഇരുവരെയയും കടിച്ചതെന്നാണ് നിഗമനം.

ഇരുവരും നിലവില്‍ അപകടാവസ്ഥയില്‍ അല്ലെന്നും അടിമാലി താലൂക്ക് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലാണെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!