
അടിമാലി :.പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളെയും മാലിന്യ വിമുക്തമാക്കി ശുചിത്വ ഗ്രാമം, സുന്ദര ഗ്രാമം എന്ന ലക്ഷ്യം യാഥാർഥ്യമാക്കുകയാണ് മെഗാ ശുചീകരണ പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. മാലിന്യവിമുക്ത ഗ്രാമപഞ്ചായത്തായി വെള്ളത്തൂവലിനെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് മെഗാ ശുചീകരണം. രാവില ഒൻപതിന് മാലിന്യ സംസ്ക്‌കരണ കേന്ദ്രത്തിൽ നടന്ന പദ്ധതി പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ്തോമസ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യകാര്യ സ്‌ഥിരം സ മിതി അധ്യക്ഷൻ പി.സി. ജയൻ അ ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജാസ്മിൻ അമാൻ, വികസനകാര്യ സ്‌ഥിരം സമിതി അധ്യക്ഷൻ എ.എൻ. സജി കുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശോഭ കുഞ്ഞുമോൻ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്‌ഥർ, ആരോഗ്യ പ്രവർത്തകർ, ഹരിതകർമസേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.



