Latest NewsLocal news

വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം ഈ മാസം 13, 14,15 തീയതികളിൽ നടക്കും. .

അടിമാലി : വെളുത്തൂവൽ ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം വിപുലമായ പരിപാടികളുടെ നടത്തുവാൻ തീരുമാനിച്ചു. ഈ മാസം 13 14 15 തീയതികൾ ആയിട്ടാണ് പഞ്ചായത്തിന്റെ കേരളോത്സവം 2026 സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായുള്ള സ്വാഗത സംഘ രൂപീകരണം കല്ലാർകുട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി നടന്നു. പരിപാടി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് നിർവഹിച്ചു.

ആരോഗ്യകാര്യ സ്‌ഥിരം സമിതി അധ്യക്ഷൻ പി.സി. ജയൻ അ ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജാസ്മിൻ അമാൻ, വികസനകാര്യ സ്‌ഥിരം സമിതി അധ്യക്ഷൻ എ.എൻ. സജി കുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശോഭ കുഞ്ഞുമോൻ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, മാർച്ചന്റ് അസോസിയഷൻ പ്രതിനിധികൾ വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!