Latest NewsLocal news

എംഎൽഎ ഓഫീസ് ഇനി അടിമാലിയിലും..

പൊതുജനങ്ങൾക്ക് എംഎൽഎയുടെ സേവനം കൃത്യ സമയത്ത് ലഭ്യമാക്കുന്നതിന് വേണ്ടി അടിമാലിയിൽ പുതിയതായി എഫ് രാജാ എംഎൽഎയുടെ ഓഫീസിന്റെ പ്രവർത്തന ഉദ്ഘാടനം നടന്നു. നിലവിൽ മൂന്നാറിൽ മാത്രമായിരുന്നു എംഎൽഎ ഓഫീസിന്റെ പ്രവർത്തനം ഉണ്ടായിരുന്നത്. ദേവികുളം നിയോജകമണ്ഡലത്തിന്റെ വിസ്തൃതി കണക്കിലെടുത്താണ് അടിമാലിയിലും പൊതുജനങ്ങൾക്കായി ഓഫീസിന്റെ പ്രവർത്തനം സജ്ജമാക്കിയിട്ടുള്ളത്. അടിമാലി പഴയ പഞ്ചായത്ത് കെട്ടിടത്തിലാണ് ഓഫീസിന്റെ തുറന്നിട്ടുള്ളത്. വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഓഫീസ് ഉദ്ഘാടനം ചെയ്തു.

ദേവികുളം എ.എൽ.എ എഫ് രാജ യോഗത്തിൽ സംസാരിച്ചു. ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പി എം സിദ്ധിഖ് അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ സിപി മാത്യു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എസ് സിദ്ദിഖ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മോഹനൻ നായർ, അടിമാലി പഞ്ചായത്ത് പ്രസിഡണ്ട് ബാബു പി കുര്യാക്കോസ് തുടങ്ങി വിവിധ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!