രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മെക്കിട്ടുകയറി രക്ഷപ്പെടാൻ നോക്കുന്നു, ജനങ്ങളെ കൊഞ്ഞനംകുത്തുന്ന പരിഹാസശൈലി മുഖ്യമന്ത്രി പോക്കറ്റിൽ വെച്ചാൽ മതി: പിണറായി വിജയൻ

മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോടികളുടെ ദുരൂഹ വൈദ്യുതി കച്ചവടത്തിന് മുഖ്യമന്ത്രി നേരിട്ട് നടത്തിയ നീക്കങ്ങൾ ഓരോന്നായി പൊളിഞ്ഞുവീഴുകയാണ്. കാതലായ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടിയില്ലാതെ വരുമ്പോൾ, ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ തെറ്റായ കാര്യങ്ങൾ വെളുത്തുപോകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം.
അതീവ ഗൗരവമുള്ള ഔദ്യോഗിക ഫയലുകളെ ടിഷ്യു പേപ്പറെന്ന് വിളിച്ച് സ്വയം അപഹാസ്യനാകുന്നുവെന്നും പിണറായി വിജയൻ വിമർശിച്ചു.രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മെക്കിട്ടുകയറി രക്ഷപ്പെടാൻ നോക്കുന്നത് ശുദ്ധ ഭീരുത്വമാണ്. സെക്രട്ടേറിയറ്റിന് പുറത്തിരുന്ന് ഫയലുകൾ നിയന്ത്രിക്കുന്ന ആ അദൃശ്യ നിഴൽസംഘം ആരാണ്?. ഹിമാചൽ വൈദ്യുതി വാങ്ങണമെന്ന് എവിടെയെങ്കിലും പറഞ്ഞതായി തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻെറ പ്രസ്താവന രാഷ്ട്രീയ നാണക്കേട്.
മുഖ്യമന്ത്രി അങ്ങോട്ടോ താൻ ഇങ്ങോട്ടോ സംസാരിച്ചിട്ടില്ലെന്നും എവിടെയും താൻ സത്യമേ പറയൂ എന്നുമാണ് ഒരു വകുപ്പ് മന്ത്രിക്ക് പരസ്യമായി സാക്ഷ്യപ്പെടുത്തേണ്ടി വന്നത്. വിവരക്കേടുകൾ വീരവാദങ്ങളാക്കി മാറ്റി ജനങ്ങളെ കൊഞ്ഞനംകുത്തുന്ന ഈ സ്ഥിരം പരിഹാസശൈലി മുഖ്യമന്ത്രി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതിയെന്നും പിണറായി വിജയൻ വിമർശിച്ചു



