KeralaLatest News

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ട്, ഇല്ലെന്ന് പറയുന്നത് ജിഎന്‍എ കരാര്‍ വേണ്ടെന്നുവെക്കാന്‍; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്

സംസ്ഥാന മന്ത്രിസഭയില്‍ അസ്വസ്ഥത പുകയുന്നു. വകുപ്പിലെ മുഖ്യമന്ത്രിയുടെ ഇടപെടലില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കടുത്ത അതൃപ്തി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി മന്ത്രി. ക്ഷാമമില്ലെന്ന് പറയുന്നത് ജിഎന്‍എ കരാര്‍ ഒഴിവാക്കാനുള്ള ന്യായം. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ തുറന്നു പറച്ചില്‍.കരാര്‍ വേണ്ടെന്ന് വയ്ക്കുന്നതിനുള്ള കാരണം അറിയില്ലെന്നും പത്രങ്ങളില്‍ കണ്ടാണ് അറിഞ്ഞതെന്ന് പറഞ്ഞത് സത്യമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

സത്യമേ പറയൂ. സത്യം എവിടെയും പറയും. അന്വേഷണം നടക്കുന്ന വിവരവും അറിഞ്ഞത് പത്രങ്ങളിലൂടെയാണ് – അദ്ദേഹം വ്യക്തമാക്കി.

രക്ഷയായത് ഹിമാചല്‍ വൈദ്യുതിയെന്നും സണ്ണി ജോസഫ് പറയുന്നു. പ്രതിസന്ധികാലത്ത് രക്ഷയായത് ഹിമാചല്‍ വൈദ്യുതിയാണ്. കെസി വേണുഗോപാലും മുഖ്യമന്ത്രിയും ഹിമാചല്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു – അദ്ദേഹം ചൂണ്ടിക്കാട്ടി.വിവാദങ്ങള്‍ക്കിടെ കെഎസ്ഇബി ചെയര്‍മാന്‍ – വൈദ്യുതി മന്ത്രി കൂടിക്കാഴ്ച ഇന്ന് നടക്കും. മന്ത്രിസഭാ യോഗത്തിന് ശേഷം ചെയര്‍മാന്‍ എന്‍ പ്രശാന്ത് മന്ത്രി സണ്ണി ജോസഫിനെ കാണും. കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി മാധ്യമങ്ങളെ കണ്ടേക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!