KeralaLatest NewsLocal news

മാട്ടുപ്പെട്ടി അരുവിക്കാട് സെൻട്രൽ ഡിവിഷനിൽ കാട്ടുകൊമ്പൻ പടയപ്പ: കൃഷിനാശം വരുത്തി

മൂന്നാർ : മാട്ടുപ്പെട്ടി അരുവിക്കാട് നിവാസികളെ ഉറക്കം നഷ്ടപ്പെടുത്തി കാട്ടുകൊമ്പൻ പടയപ്പ. ഇന്നലെ രാത്രി 12 മണിക്കായിരുന്നു കാട്ടുകോമ്പൻ പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങിയത്. പ്രദേശത്ത് വാഴ അടക്കമുള്ള നിരവധി കൃഷികൾക്ക് നാശം വരുത്തി. രാവിലെ ആർ ആർ ടി സംഘമെത്തിൽ കാട്ടാനയെ തുരുത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം 5 മണിയോടെ മാട്ടുപ്പെട്ടി കുറ്റിയാർവാലി റോഡിൽ ഇറങ്ങി ഗതാഗത തടസ്സം സൃഷ്ടിച്ചു. തുടർന്ന് ആർ.ആർ. ടി സംഘമെത്തി തുരുത്തുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!