Education and careerLocal news

മന്നാംകണ്ടം ഗവൺമെന്റ് ഹൈസ്കൂളിൽ പഠനോപകരണ വിതരണം നടന്നു.

അടിമാലി : മന്നാംകണ്ടം ഗവൺമെന്റ് ഹൈസ്കൂളിൽ ദേവികുളം ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെ സഹകരണത്തോടെ ഫെഡറൽ ബാങ്കിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചുകൊണ്ടാണ് പഠനോപകരണ വിതരണം സംഘടിപ്പിച്ചത്. സ്കൂൾ പിടിഎ പ്രസിഡണ്ട് ദീപു എൻ നായർ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് നിർവഹിച്ചു.

പൂർണ്ണമായും ട്രൈബൽ വിഭാഗത്തിൽ ഉൾപ്പെടുന്ന സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ബാഗ്, കുട നോട്ട്ബുക്കുകൾ, പേന,പെൻസിൽ , ബോക്സ് തുടങ്ങി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ പഠനോപകരണങ്ങൾ ആണ് ഫെഡറൽ ബാങ്ക് കുട്ടികൾക്കായി എത്തിച്ചു നൽകിയത്.
പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ സംഗീത് ബി, വാർഡ് മെമ്പർ അമ്പിളി സാബു, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഹരികുമാർ പി എസ് , ഫെഡറൽ ബാങ്ക് ബ്രാഞ്ച് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ദീപു ജോൺസൺ , ദേവികുളം ജനമൈത്രി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ദിലീപ് കുമാർ ഡി , സ്റ്റാഫ് സെക്രട്ടറി അനൂപ് സോമൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!