Latest NewsLocal news

ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് അടിമാലിയിൽ തുടക്കമാകും.

അടിമാലി : 1992ന് ശേഷം 2026 ലാണ് ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് അടിമാലി വേദിയാകുന്നത്. സമ്മേളനത്തിന് തുടക്കമിട്ടുകൊണ്ട് വിവിധ കേന്ദ്രങ്ങളിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച ജാഥകൾ ഇന്ന് ആറുമണിയോടുകൂടി അടിമാലിയിൽ എത്തും. തുടർന്ന് സ്വാഗതസംഘം ചെയർമാൻ കെ വി ശശി പതാക ഉയർത്തുന്നതോടെ കൂടി സമ്മേളനത്തിന് തുടക്കം കുറിക്കും.

സമ്മേളനത്തിന്റെ ഭാഗമായുള്ള ജാഥകൾ കാരിക്കോട് ടി.എസ് നസീറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കുകയും കപ്പിയും കയറും ജാഥ കോട്ടക്കൊമ്പൂർ അഭിമന്യു രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുകയും പതാകജാഥ അനീഷ് രാജൻ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കുകയും ദീപശിഖാ ജാഥ പൈനാവ് ധീരജ് രാജേന്ദ്രന്റെ സ്മൃതി കുടീരത്തിൽ നിന്നും ആരംഭിക്കുകയും വണ്ടിപ്പെരിയാറിൽ അയ്യപ്പദാസ് സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കുകയും ചെയ്ത ഈ ജാഥകളാണ് അടിമാലിയിൽ വൈകുന്നേരം എത്തിച്ചേരുന്നത്. സമ്മേളനത്തിന്റെ ഭാഗമായി നാളെ രാവിലെ മുതൽ പ്രതിനിധി സമ്മേളനവും തിങ്കളാഴ്ച രാവിലെ പൊതുസമ്മേളനം നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!